|    Sep 24 Mon, 2018 11:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ മരുമകന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവ്

Published : 11th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാറെഡ് കുഷ്‌നര്‍ (36)നെ വൈറ്റ് ഹൗസ് ഉപദേശകനാക്കാന്‍ നീക്കം. ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കുഷ്‌നറെ ഉപദേശക സ്ഥാനത്ത് അവരോധിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ബന്ധുനിയമനത്തില്‍ കടുത്ത ആശങ്ക അറിയിച്ച ഡെമോക്രാറ്റുകള്‍ ഈ നീക്കത്തില്‍നിന്നു ട്രംപ് പിന്‍മാറണമെന്നാവശ്യമുയര്‍ത്തിയിരിക്കുകയാണ്. കുഷ്‌നറുടെ നിയമനത്തില്‍ നീതിന്യായ വകുപ്പും സര്‍ക്കാരിന്റെ നൈതിക ഓഫിസും സൂക്ഷ്മപരിശോധന നടത്തണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടു.അതേസമയം, കുഷ്‌നറുടെ നിയമനം ബന്ധുനിയമന വിരുദ്ധ നിയമം ലംഘിക്കുന്നതല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ജാമി ഗോറിലിക്ക് പറഞ്ഞു. എത്തിക്‌സ് നിയമങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കുടുംബത്തിന്റെ റിയല്‍ എസ്്‌റ്റേറ്റ് വ്യവസായ മേധാവി, ന്യൂയോര്‍ക്ക് ഒബ്‌സര്‍വര്‍ ന്യൂസ്്‌പേപ്പറിന്റെ പ്രസാധകന്‍ എന്നീ പദവികള്‍ രാജിവയ്ക്കുമെന്നും അവര്‍ അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയും യഹൂദനുമായ കുഷനര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതലക്കാരനായിരുന്നു. സ്വന്തക്കാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന ട്രംപിന്റെ രീതി ശരിയല്ലെന്നാണ് ഡെമോക്രാറ്റിക് അംഗങ്ങളുടെ നിലപാട്. വ്യവസായിയായ കുഷ്‌നറുടെ സ്വന്തം താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെയും സ്വാധീനിക്കുമെന്നും ഇതു മോശം പ്രവണതയാണെന്നും ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. യുഎസ് സെനറ്റിന്റെ അംഗീകാരമില്ലാതെ നിയമനം നടത്താവുന്ന പദവിയാണ് ട്രംപ് മരുമകന് നല്‍കിയിരിക്കുന്നത്.എന്നാല്‍, മരുമകന്‍ തന്റെ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഈ സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് ട്രംപിന്റെ വാദം. പ്രതിഫലമില്ലാത്ത സ്ഥാനമാണ് കുഷ്‌നര്‍ക്ക് ലഭിക്കുകയെന്ന് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും വ്യാപാര നയങ്ങളുമാണ് ഉപദേശകന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍. ഈ മാസം 20നാണ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss