|    Oct 17 Wed, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ പ്രസംഗത്തിനെതിരേ ലോകനേതാക്കള്‍

Published : 21st September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗം വിവാദമാവുന്നു. ഉത്തരകൊറിയയെ മൊത്തത്തില്‍ നശിപ്പിച്ചുകളയുമെന്ന പ്രയോഗവും മറ്റു ചില രാജ്യങ്ങളെ മോശമാക്കി അവതരിപ്പിച്ചതുമാണു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ട്രംപിന്റെ വിവാദ പ്രസംഗത്തെ മധ്യകാലഘട്ടത്തിലെ അവിവേകികളുടെ പ്രസംഗത്തോടാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഉപമിച്ചത്. ജനാധിപത്യത്തിന്റെ തെറ്റായ പടച്ചട്ടയ്ക്കു പിന്നില്‍ അഴിമതി നിറഞ്ഞ സ്വേച്ഛാധിപത്യ ഭരണമാണെന്നും മുഖ്യ കയറ്റുമതി അക്രമവും രക്തച്ചൊരിച്ചിലും അരാജകത്വവുമാണ് ഇറാനെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.2015ലെ ഇറാനുമായുള്ള ആണവ കരാര്‍ ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു.ട്രംപ് ലോകത്തിന്റെ പ്രസിഡന്റ് അല്ലെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ പ്രസംഗത്തിനു വെനിസ്വേല വിദേശകാര്യമന്ത്രി ജോര്‍ജ് അരേസ മറുപടി നല്‍കിയത്. വെനസ്വേലയെ ട്രംപ് വിമര്‍ശിച്ചത് അഴിമതി നിറഞ്ഞ സര്‍ക്കാരെന്നും ഏകാധിപത്യ രാഷ്ട്രമെന്നുമാണ്. ട്രംപിനെ പോലൊരു കോടിപതി സോഷ്യലിസത്തിനു നേരെ ആക്രമണം നടത്തുന്നതില്‍ അദ്ഭുതപ്പെടുന്നില്ലെന്ന് ബോളീവിയന്‍ പ്രസിഡന്റ് ഈവോ മൊറാള്‍സ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss