|    Sep 21 Fri, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ദ. കൊറിയ

Published : 14th June 2018 | Posted By: kasim kzm

സോള്‍: കൊറിയന്‍ മേഖലയിലെ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ദക്ഷിണ കൊറിയ. ചൊവ്വാഴ്ച സിഗപ്പൂരില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുമെന്നും മേഖലയില്‍ നിന്ന് 28,500 യുഎസ് സൈനികരെ പിന്‍വലിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത്്. സൈനിക പരിശീലനം പതിവ് പ്രതിരോധ പരിശീലനം മാത്രമാണെന്ന യുഎസ് സൈനിക-രാഷ്ട്രീയ നേതൃത്വത്തം വ്യകത്മാക്കിയിരുന്നത്.  മേഖലയില്‍ പ്രകോപനം സൃഷ്ടിക്കാനാണു സൈനിക പരിശീലനമെന്ന് ഉത്തര കൊറിയയുടെ വാദത്തെ സാധൂകരിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നുമാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss