|    Sep 26 Wed, 2018 8:25 pm
FLASH NEWS
Home   >  News now   >  

ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ വാഷിങ്ടണില്‍ പ്രതിഷേധം

Published : 15th January 2017 | Posted By: mi.ptk

trump

വാഷിങ്ടണ്‍:യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡൊണാള്‍ഡ് ട്രംപിനെതിരെ  പ്രതിഷേധവുമായി ആയിരങ്ങള്‍ വാഷിങ്ടണ്‍ തെരുവിലിറങ്ങി.ട്രംപിന്റെ വിവാദപ്രസംഗങ്ങളിലും അഭയാര്‍ഥി നിലപാടുകളിലും പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് വരെ പ്രതിഷേധവുമായി തെരുവില്‍ തന്നെ തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
മനുഷ്യാവകാശപ്രവര്‍ത്തകന്‍ അല്‍ ഷാര്‍പ്റ്റണിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അല്‍ ഷാര്‍പ്റ്റണിന്റെ വാക്കുകള്‍-‘കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഒരേ ഒരു വാക്ക് മാത്രമാണ്. കുറച്ച് നട്ടെല്ല് സ്വന്തമാക്കുക. പോരാടിയതും നേടിയെടുത്തതുമായ കാര്യങ്ങളെ കുറിച്ച് രാജ്യത്തെ ഓര്‍മപ്പെടുത്താനാണ് മഴയെ അവഗണിച്ചും ഞങ്ങള്‍ തെരുവില്‍ ഇറങ്ങിയത്’.
യുഎസിലെ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസിനെ ട്രംപ് അധിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ട്രംപ് വിജയിച്ച തിരഞ്ഞെടുപ്പില്‍ വിശ്വാസമില്ലെന്നും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ലൂയിസ് പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ രാജ്യത്തിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്കയുണ്ടെന്നും ലൂയിസ് അഭിപ്രായപ്പെട്ടിരുന്നു. ലൂയിസിന്റെ പ്രസ്താവനയോട്,വാചകമടിക്കാതെ സ്വന്തം കാര്യം നോക്കാനാണ് ട്രംപ് പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss