|    Nov 24 Fri, 2017 3:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ നിരോധന ഉത്തരവിനെതിരേ ഭിന്നലിംഗ സൈനികര്‍

Published : 11th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ട്രംപിന്റെ നിരോധന ഉത്തരവിനെതിരേ ഭിന്നലിംഗ സൈനികര്‍ നിയമ പോരാട്ടം തുടങ്ങി. അഞ്ചു സൈനികരാണ്, ട്വിറ്ററിലൂടെ ട്രംപ് പുറത്തുവിട്ട ഉത്തരവിനെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രംപിന്റെ ഉത്തരവ് കാരണം ആയിരക്കണക്കിന് ഭിന്നലിംഗ സൈനികരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഭിന്ന ലിംഗക്കാര്‍ സൈന്യത്തെ അസ്വസ്ഥമാക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, സൈന്യത്തില്‍നിന്നു ഭിന്ന ലിംഗക്കാരെ പുറത്താക്കാനുള്ള നടപടി തുടങ്ങിയതായോ ഇത് സൈന്യത്തെ എങ്ങനെ ബാധിക്കുമെന്നോ വ്യക്തമല്ല.ഭിന്നലിംഗക്കാരെ സൈന്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കഴിഞ്ഞവര്‍ഷം അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍, ട്രംപിന്റെ പുതിയ നീക്കത്തില്‍ തങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നും ഇതിനെതിരേ വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ഹരജി നല്‍കിയതായും സൈനികര്‍ അറിയിച്ചു. പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ട്‌സിനും പരാതി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക