|    Aug 18 Sat, 2018 10:49 am
Home   >  News now   >  

ട്രംപിന്റെ നഗ്ന പ്രതിമ ഒരുക്കി കലാകാരന്മാരുടെ പ്രതിഷേധം

Published : 19th August 2016 | Posted By: mi.ptk

donald-trump-

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ രീതിയിലുള്ള പ്രതിഷേധമൊരുക്കി കലാകാരന്മാരുടെ സംഘടന. എന്‍ഡിക്ലൈന്‍ (INDECLINE)എന്ന സംഘടനയാണ് ട്രംപിന്റെ നഗ്ന പ്രതിമ ഒരുക്കി അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധവുമായെത്തിയത്.
ന്യൂയോര്‍ക്ക്,ലോസ് ഏഞ്ചല്‍സ്,സാന്‍ഫ്രാന്‍സിസ്‌കോ, ക്ലെവലന്‍ഡ് തുടങ്ങിയ നഗരങ്ങളിലാണ് പൂര്‍ണാകായ നഗ്ന പ്രതിമ സ്ഥാപിച്ചത്. ട്രംപിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഫാസിസത്തിന്റെ ചക്രവര്‍ത്തി എന്നാണ് ട്രംപിനെ പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ പ്രതിഷേധം ട്രംപിനെ പ്രസിഡന്റാകുന്നതില്‍ നിന്ന് തടയുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നതായും പറഞ്ഞു. രണ്ട് മണിക്കൂറോളം ആള്‍ക്കൂട്ടത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച പ്രതിമ പിന്നീട് എടുത്തുമാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss