|    Nov 23 Thu, 2017 4:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ ട്വീറ്റുകള്‍ ടോയ്‌ലറ്റ് പേപ്പറില്‍

Published : 7th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ രേഖപ്പെടുത്തിയ ടോയ്‌ലറ്റ് പേപ്പറുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തി. ആമസോണ്‍ ആണ് യുഎസില്‍ ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്‌ലറ്റ് പേപ്പറുകള്‍ വില്‍ക്കുന്നത്. ടോയ്‌ലറ്റ് ട്വീറ്റ് എന്ന റീട്ടെയില്‍ സ്ഥാപനമാണ് ട്രംപിന്റെ വിവാദമായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ കടലാസുകള്‍ ആമസോണില്‍ വില്‍പനക്കെത്തിച്ചത്. 9.99 ഡോളര്‍ മുതല്‍ 12.95 ഡോളര്‍ വരെയാണ് വില. വെള്ളിയാഴ്ചയോടെയാണ് വില്‍പനക്കെത്തിയ ഇവ രണ്ട് ദിവസംകൊണ്ട്തന്നെ വിറ്റുതീര്‍ന്നതായി യുഎസ് മാധ്യമങ്ങള്‍ അറിയിച്ചു. എന്നാല്‍, വീണ്ടും വില്‍പനക്കെത്തുമെന്ന് ടോയ്‌ലറ്റ് ട്വീറ്റ് വ്യക്തമാക്കി. ട്രംപിനെതിരേയുള്ള പ്രതിഷേധമെന്ന നിലയില്‍ നേരത്തേ ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ് പേപ്പറുകള്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ വില്‍പനക്കെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക