|    Dec 13 Wed, 2017 2:35 pm
FLASH NEWS
Home   >  National   >  

ട്രംപിന്റെ ജയത്തിനായി ഡല്‍ഹിയില്‍ ഹിന്ദുസേനയുടെ അഗ്നി പൂജ

Published : 11th May 2016 | Posted By: swapna en

donald trump

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിനായി ഹിന്ദുസേനയുടെ അഗ്നി പൂജ. ലോകത്തെ ‘ഇസ്ലാമിക് ഭീകരത’യില്‍ നിന്ന് രക്ഷിക്കാന്‍ ട്രംപിന്റെ വിജയം ആവശ്യമാണെന്ന ആഹ്വാനവുമായാണ് പൂജ. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ആണ് പൂജ നടന്നത്. ഡൊണാള്‍ഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പൂജ. ട്രംപ് വന്നാല്‍ ഇസ്ലാമിക ഭീകരത അവസാനിക്കും.ഞങ്ങള്‍ ട്രംപിനെ സ്‌നേഹിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലൂടെ പറഞ്ഞു. ഹിന്ദുസേനാ പ്രസിഡന്റ് വിഷ്ണു ഗുപ്തനടക്കം നിരവധി പേര്‍ പൂജയില്‍ പങ്കെടുത്തു.
അധികാരത്തിലേറിയാല്‍ അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്നും അഭയാര്‍ത്ഥികളെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില്‍ നിര്‍മ്മിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. കൂടാതെ ഇസ്‌ലാമിനെതിരേ നിരവധി വിവാദ പ്രസ്താവനകള്‍ ട്രംപ് തന്റെ പ്രചാരണ കാലത്ത് നടത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരേയും ട്രംപ് ശബ്ദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക