|    Oct 20 Sat, 2018 3:10 am
FLASH NEWS
Home   >  News now   >  

ട്രംപിന്റെ ചേഷ്ടകള്‍ ചിമ്പാന്‍സിക്കു സമാനമെന്ന് ആള്‍ക്കുരങ്ങു ഗവേഷക

Published : 28th September 2017 | Posted By: shins

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചേഷ്ടകള്‍ ചിമ്പാന്‍സികളുടേതിന് സമാനമെന്ന് കഴിഞ്ഞ 50 വര്‍ഷക്കാലമായി ചിമ്പാന്‍സികളെക്കുറിച്ച് പഠനം നടത്തിവരുന്ന ഡേം ജെയ്ന്‍ ഗുഡോള്‍. ബ്രിട്ടിഷുകാരിയായ ഗുഡോള്‍ താന്‍സാനിയയിലെ ചിമ്പാന്‍സികളെക്കുറിച്ച് പഠനം നടത്തിയതിന്റെ പേരിലാണ് ലോകശ്രദ്ധ നേടുന്നത്. 50 വര്‍ഷക്കാലത്തെ തന്റെ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുഡോളിന്റെ പരാമര്‍ശം. ഒരു ആണ്‍ ചിമ്പാന്‍സിയെയും അതിന്റെ ആധിപത്യസ്വഭാവവുമാണ് തനിക്ക് ട്രംപിനെക്കാണുമ്പോള്‍ ഓര്‍മ വരുന്നതെന്നാണ് ഗുഡോള്‍ പറയുന്നത്.
എതിരാളികളെ നേരിടാനും അവരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനും ചിമ്പാന്‍സികള്‍ പൊതുവെ ചവിട്ടുകയും നിലത്തടിക്കുകകയും മരക്കൊമ്പുകളും മറ്റും വലിച്ചിഴയ്ക്കുകയും കല്ലെടുത്തെറിയുകയുമൊക്കെ ചെയ്യാറുണ്ട്. അന്താരാഷ്ട്രകാര്യങ്ങളിലെ നയങ്ങളില്‍ ഉള്‍പ്പെടെ ട്രംപിന്റെ പല രീതികളും ഇത്തരത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത് ദ അറ്റ്‌ലാന്റികിന് നല്‍കിയ അഭിമുഖത്തിലാണ് ഗുഡോള്‍ ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss