|    Oct 16 Tue, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ കുടിയേറ്റ നിരോധനം : യുഎസില്‍ പ്രതിഷേധം ശക്തമാവുന്നു

Published : 31st January 2017 | Posted By: fsq

 

വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിനെതിരേ ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ഡിസിയിലും ഉള്‍പ്പെടെ രാജ്യവ്യാപക പ്രതിഷേധം. തലസ്ഥാനത്ത് വൈറ്റ് ഹൗസിനു പുറത്ത് ആയിരങ്ങളാണ് പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നത്.ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ ആയിരത്തോളം പേരാണ് ന്യൂയോര്‍ക്ക് നഗരത്തിലെ ബാറ്ററി പാര്‍ക്കില്‍ പ്രതിഷേധിച്ചത്. അറ്റ്‌ലാന്റ, ഓസ്റ്റിന്‍, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ബോയിസ്, ഷിക്കാഗോ, ഡള്ളാസ്, ഡെട്രോയിട്ട്, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങി മറ്റു പ്രധാന നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി. ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ് അലയന്‍സും ട്രംപിന്റെ തീരുമാനത്തിനെതിരേ പണിമുടക്കി പ്രതിഷേധിച്ചു. ഒരു മണിക്കൂര്‍ നേരത്തേക്ക് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സേവനം നിര്‍ത്തിവച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.  വൈകീട്ട് ആറു മുതല്‍ ഏഴു മണി വരെയുള്ള ഒരു മണിക്കൂറായിരുന്നു ടാക്‌സി െ്രെഡവര്‍മാരുടെ പ്രതിഷേധം. വിമാനത്താവളത്തിലുള്ളവര്‍ ടാക്‌സി കിട്ടാതെ ബുദ്ധിമുട്ടി. അരലക്ഷത്തിലേറെ ടാക്‌സി ഡ്രൈവര്‍മാരെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ് അലയന്‍സ്. യെല്ലോ ടാക്‌സി ഡ്രൈവര്‍മാരാണ് ഈ സംഘടനയിലുള്ളത്. മുമ്പു സമാനമായ പല സാമൂഹിക പ്രശ്‌നങ്ങളിലും ഇവര്‍ പ്രതികരിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ആശയങ്ങള്‍ പിന്‍പറ്റുന്ന സംഘടനയാണ് ഇത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss