|    Nov 20 Tue, 2018 5:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരേ തിരിച്ചടിച്ച് ജെഫ് സെഷന്‍സ്‌

Published : 25th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരേ രൂക്ഷമായി തിരിച്ചടിച്ച് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്. സെഷന്‍സിന് നീതിന്യായ വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന ട്രംപിന്റെ ആരോപണമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
നീതിന്യായ വകുപ്പ് രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങില്ലെന്നു സെഷന്‍സ് തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം മുന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫര്‍ട്ടിനെതിരേ കുറ്റം ചുമത്തുകയും മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തതിനു പിന്നാലെ ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമു—ഖത്തിലാണ് ട്രംപ് സെഷന്‍സിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. വകുപ്പില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അറ്റോര്‍ണി ജനറലിനെയാണ് താന്‍ നീതിന്യായ വകുപ്പില്‍ നിയമിച്ചതെന്നാണ് അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞത്. സെഷന്‍സ് അഴിമതി നടത്തുന്നുവെന്ന ആരോപണം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
നേരത്തേ ട്രംപിന്റെ സഹായിയായിരുന്ന സെഷന്‍സ് റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രാഷ്ട്രീയസ്വാധീനം ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ തന്റെ ഡെപ്യൂട്ടി രോഡ് റോസന്‍സ്റ്റീന് കൈമാറിയിരുന്നു. ഇക്കാരണത്താല്‍ ട്രംപ് സെഷന്‍സിനെതിരേ നിരവധി തവണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss