|    Jan 24 Wed, 2018 1:09 pm
FLASH NEWS
Home   >  News now   >  

ട്രംപിന്റെ ആഢംബര ഹോട്ടലിന് നേരെ ആക്രമണം

Published : 3rd October 2016 | Posted By: mi.ptk

trump-hotel

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആഢംബര ഹോട്ടലിന് നേരെ ആക്രമണം. റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ വാഷിങ്ടണ്‍ ടൗണിലെ പുതിയ ഹോട്ടലിന് നേരെ ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിന് മുന്നില്‍ നോ ജസ്റ്റിസ്, നോ പീസ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നിങ്ങനെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
സെപ്തംബര്‍ പന്ത്രണ്ടിനാണ് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പെന്‍സില്‍വേനിയ അവന്യൂവിലെ ചരിത്രപ്രധാനമായ പോസ്റ്റ് ഓഫീസ് അറുപത് വര്‍ഷത്തേക്ക് ലീസിനെടുത്താണ് ട്രംപ് അതൊരു ആഢംഭര ഹോട്ടലാക്കി മാറ്റിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day