|    Oct 15 Mon, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ ആക്രോശം നായ കുരയ്ക്കുന്നതിനു തുല്യം : ഉത്തര കൊറിയ

Published : 22nd September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആക്രോശങ്ങളെ നായ കുരയ്ക്കുന്നതിനു തുല്യമായാണ് കാണുന്നതെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോ. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ്  യുഎന്‍  പൊതുസഭയില്‍ പറഞ്ഞിരുന്നു. നായ കുരച്ചാലും പരേഡ് മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ റോക്കറ്റ് മനുഷ്യന്‍ എന്നു വിശേഷിപ്പിച്ച ട്രംപിനോട് സഹതാപമേയുള്ളൂ എന്നും ഹോ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss