|    May 30 Tue, 2017 3:09 pm
FLASH NEWS

ട്രംപിന്റെ അഭ്യാസങ്ങള്‍

Published : 4th August 2016 | Posted By: SMR

സമീപകാലത്തു കണ്ട ഏറ്റവും ഉദ്വേഗജനകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്റെ മുഖ്യ എതിരാളി ഡൊണാള്‍ഡ് ട്രംപ് സകല സീമകളും അതിലംഘിക്കുകയാണെന്നു നിരീക്ഷകര്‍ പറയുന്നു. പ്രസിഡന്റ് പദവിയെന്നല്ല തിരഞ്ഞെടുക്കപ്പെട്ട ഒരു പദവിയും വഹിക്കാന്‍ ഇദ്ദേഹം യോഗ്യനല്ല എന്നാണ് ഇപ്പോള്‍ പലരും പരസ്യമായി പറയുന്നത്.
അങ്ങനെ പറയുന്നവരില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമുണ്ട്. ഇറാഖ് യുദ്ധത്തില്‍ രക്തസാക്ഷിയായ ഒരു സൈനികന്റെ കുടുംബത്തിനു നേരെ കഴിഞ്ഞദിവസം ട്രംപ് നടത്തിയ ആക്രമണമാണ് ഒബാമയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. ഹുമയൂണ്‍ ഖാന്‍ എന്ന സൈനികന്റെ കുടുംബത്തിന്റെ നേരെയാണ് ട്രംപ് കുരച്ചുചാടിയത്. സൈനിക സേവനത്തിന്റെ മഹത്വം പറയുന്ന ട്രംപ് പണ്ടു വിയറ്റ്‌നാം യുദ്ധത്തില്‍ സേവനമനുഷ്ഠിക്കാന്‍ വിളി വന്നപ്പോള്‍ പല കള്ളങ്ങളും പറഞ്ഞ് ഒഴിഞ്ഞതായി ഇപ്പോള്‍ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തില്‍ നിന്നുള്ള വിളിയില്‍ നിന്ന് അഞ്ചു തവണയാണ് കക്ഷി ഒഴിഞ്ഞു മാറിയത്.
പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെങ്കിലും ഇദ്ദേഹം കുരിശായി മാറുകയാണെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പല നേതാക്കളും തുറന്നു പറയുന്നു. പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗമായ റിച്ചാര്‍ഡ് ഹന്ന കഴിഞ്ഞദിവസം തുറന്നു പറഞ്ഞു: ഇയാള്‍ക്ക് വോട്ടു നല്‍കാന്‍ താനില്ല. എതിര്‍പക്ഷത്തെ ഹിലരിയെ താന്‍ ഇത്തവണ പിന്തുണയ്ക്കും  എന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഹന്ന പ്രഖ്യാപിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day