|    Dec 14 Fri, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനോട് കളിക്കരുതെന്ന് ഉത്തര കൊറിയക്ക് പെന്‍സിന്റെ താക്കീത്

Published : 23rd May 2018 | Posted By: kasim kzm

വാഷിങ്ണ്‍: അടുത്ത മാസം നടത്താനിരിക്കുന്ന ഉച്ചകോടിയില്‍ ട്രംപിനോട് കളിക്കരുതെന്ന് ഉത്തര കൊറിയക്ക് യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ താക്കീത്. ഉത്തര കൊറിന്‍ നേതാവിന്റെ ഭാഗത്തു നിന്ന് അത്തരമൊരു നീക്കമുണ്ടായാല്‍ അതു വലിയ മണ്ടത്തരമായിരിക്കുമെന്നും ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.  ഉത്തര കൊറിയയുമായുള്ള ഉച്ചകോടി ലിബിയന്‍ ഉച്ചകോടിയുടെ രീതിയിലാക്കണമെന്നു  യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  ജോണ്‍ ബോള്‍ട്ടന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 12ന് നിശ്ചയിച്ച ഉച്ചകോടിയില്‍നിന്നു പിന്‍മാറിയേക്കാമെന്ന് നേരത്തെ ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയിരുന്നു.  ട്രംപ്-കിം ഉച്ചകോടിയുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥ നിലനില്‍ക്കെ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ യുഎസിലെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss