|    Dec 13 Thu, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെ വീണ്ടും ഇളിഭ്യനാക്കി മെലാനിയ ട്രംപ്‌

Published : 25th May 2017 | Posted By: fsq

 

റോം: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തുചാടുകയാണ്. സഹധര്‍മിണിക്കു നേരെ കൈകള്‍ നീട്ടി, നിരസിക്കപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീണ്ടും അപഹാസ്യനായിരിക്കുകയാണ് ട്രംപ്. റോമില്‍ വിമാനമിറങ്ങവെ കൈപിടിക്കാനായി ട്രംപ് കൈ നീട്ടിയപ്പോള്‍ മെലാനിയ നിരസിക്കുകയായിരുന്നു.ട്രംപ് കൈപിടിക്കാനായി ശ്രമിച്ചപ്പോള്‍ കൈ പിന്‍വലിച്ച മെലാനിയ കാറ്റില്‍ പറന്ന തന്റെ മുടി ഒതുക്കി. ദൃശ്യത്തില്‍ ട്രംപ് ജാള്യം മറക്കാന്‍ ശ്രമിക്കുന്നതും കാണാം. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് വിമാനത്തില്‍ നിന്നു പുറത്തേക്കിറങ്ങി. കഴിഞ്ഞ ദിവസം ഇസ്രായേലിലില്‍വച്ചും  ട്രംപിന് സമാന അനുഭവമുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss