|    Jul 28 Fri, 2017 6:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെ പിന്തുണയ്ക്കാതെ ക്രൂസ്; ക്രൂസിനെതിരേ ട്രംപ് അനുകൂലികള്‍

Published : 22nd July 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാന്‍ ടെക്‌സസ് സെനറ്ററും പ്രൈമറിയില്‍ ട്രംപിനെതിരേ മല്‍സരിച്ച നേതാവുമായ ടെഡ് ക്രൂസ് തയ്യാറാവാത്തത് ബഹളത്തിനു കാരണമായി. ട്രംപ് അനുകൂലികളാണ് ക്രൂസിനെതിരേ ബഹളം വച്ചത്. സ്ഥാനാര്‍ഥിത്വമുറപ്പിച്ച ട്രംപിനെ പ്രശംസിച്ച ക്രൂസ് നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഹിതമനുസരിച്ച് വോട്ടുചെയ്യണമെന്ന് ഒഹായോയിലെ ക്ലീവ് ലാന്‍ഡില്‍ നടന്ന സമ്മേളനത്തിലെ പ്രസംഗത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടു പറഞ്ഞു. തുടര്‍ന്ന്, പ്രസംഗം അവസാനിപ്പിക്കാന്‍ തുടങ്ങിയ ക്രൂസിനെതിരേ ട്രംപ് അനുകൂലികള്‍ ബഹളം ആരംഭിക്കുകയായിരുന്നു.
ഭീഷണിയുടെ രീതിയിലാണ് ക്രൂസിനെതിരേ ട്രംപ് അനുകൂലികള്‍ പെരുമാറിയതെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അറിയിച്ചു. ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെത്തുടര്‍ന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് ക്രൂസിന്റെ ഇന്നലത്തെ പ്രസംഗവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും വെളിവാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് ചതിയനാണെന്നും സത്യവും കള്ളവും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും മുമ്പ് പ്രൈമറി പ്രചാരണങ്ങള്‍ക്കിടെ ക്രൂസ് അഭിപ്രായപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക