|    Nov 20 Tue, 2018 8:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെ ചോദ്യംചെയ്തു; മാധ്യമപ്രവര്‍ത്തകന്റെ പാസ് വൈറ്റ്ഹൗസ് റദ്ദാക്കി

Published : 9th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്് ട്രംപുമായുള്ള വാദപ്രതിവാദത്തിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ്ഹൗസ് റദ്ദാക്കി. സിഎന്‍എന്നിന്റെ വൈറ്റ്ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് ബുധനാഴ്ച വൈറ്റ്ഹൗസ് റദ്ദാക്കിയത്.
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പിറ്റേന്നു നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണു ജിം ട്രംപിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.
ജിമ്മിന്റെ ചോദ്യങ്ങളില്‍ ട്രംപ് അസ്വസ്ഥനാവുകയും അദ്ദേഹത്തോട് മൈക്ക് താഴെവയ്ക്കാനും ഇരിക്കാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം അനുസരിക്കാന്‍ ജിം തയ്യാറായില്ല. അദ്ദേഹം തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചു. ഇതോടെ മര്യാദയില്ലാത്ത വ്യക്തിയെന്നും ജന ശത്രുവെന്നും ജിമ്മിനെ ട്രംപ് വിശേഷിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയത്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ പ്രസിഡന്റ് പ്രോല്‍സാഹിപ്പിക്കുന്നുവെന്നും എന്നാല്‍ വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് പാസ് റദ്ദാക്കിയതിനു വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡോഴ്‌സന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ ആരോപണം ജിം തള്ളി. മറ്റ മാധ്യമ പ്രവര്‍ത്തകരും ജിമ്മിനു പിന്തുണയുമായി രംഗത്തെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss