|    Jun 19 Tue, 2018 8:34 am
Home   >  Todays Paper  >  page 9  >  

ട്രംപിനെതിരേ സിനിമാരംഗത്തും വ്യാപക പ്രതിഷേധം

Published : 31st January 2017 | Posted By: fsq

 

വാഷിങ്ടണ്‍: മുസ്്‌ലിം അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരേ സിനിമാരംഗത്തും പ്രതിഷേധം. സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗ്വില്‍ഡി (എസ്എജി)ന്റെ പുരസ്‌കാരദാനച്ചടങ്ങിലാണ് ട്രംപിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നത്്. എസ്എജിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ നേടിയ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്, മൂണ്‍ലൈറ്റ്, ഹിഡന്‍ ഫിഗര്‍ എന്നിവയുടെ അണിയറപ്രവര്‍ത്തകര്‍ ട്രംപിന്റെ രാഷ്ട്രീയ നിലപാടിനെതിരേ ആഞ്ഞടിച്ചു. ഭയത്തിന്റെയും ഏകാധിപത്യത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും രാഷ്ട്രീയമാണ് ട്രംപ്് നടപ്പാക്കുന്നതെന്നു നാടക വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ഡയറക്ടര്‍ ഡേവിഡ് ഹാര്‍ബര്‍ കുറ്റപ്പെടുത്തി. സംവിധായകന്‍മാരായ മെഹര്‍ശാല അലി, താരാജി പി ഹെന്‍സന്‍ എന്നിവരും ട്രംപിനെ നിശിതമായി വിമര്‍ശിച്ചു. എല്ലാവരും വിമാനത്താവളങ്ങളിലാണ് എന്ന് പരിഹസിച്ചാണ് നടന്‍ ആഷ്ടണ്‍ കുച്ചര്‍ ട്രംപിനെ വിമര്‍ശിച്ചത്. അഭയാര്‍ഥികള്‍ക്കുള്ള വിലക്ക് ഹീനവും അമേരിക്കന്‍ വിരുദ്ധവുമാണെന്നായിരുന്നു മികച്ച ഹാസ്യനടി ജൂലിയ ലൂയിസ് ഡ്രെയ്ഫസിന്റെ പ്രതികരണം.അതേസമയം, ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓസ്‌കര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി വിഖ്യാത ചലച്ചിത്രകാരന്‍ അസ്ഗര്‍ ഫര്‍ഹാദി അറിയിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച ഇറാനിയന്‍ സംവിധായകനാണ് അസ്ഗര്‍ ഫര്‍ഹാദി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss