|    Jun 20 Wed, 2018 11:30 am
Home   >  Todays Paper  >  page 9  >  

ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി അഞ്ചു സ്ത്രീകള്‍

Published : 14th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികാരോപണവുമായി അഞ്ചു സ്ത്രീകള്‍ രംഗത്ത്.
വിവാദ പ്രസ്താവനകളുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി നേരിടുന്ന സ്ഥിതിയിലാണ് ട്രംപിനെതിരേ പുതിയ വെല്ലുവിളി.
സ്ത്രീകളെക്കുറിച്ച് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തുന്ന ട്രംപിന്റെ ശബ്ദരേഖ ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രമുഖ വ്യക്തിയാണെങ്കില്‍ സ്ത്രീകളെ എന്തുവേണമെങ്കിലും ചെയ്യാമെന്നും നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഞായറാഴ്ച നടന്ന സംവാദത്തില്‍ ഒരു സ്ത്രീയെയും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞതോടെയാണ് ഇത്രയുംപേര്‍ വെളിപ്പെടുത്തലുമായെത്തിയിരിക്കുന്നത്.
30 വര്‍ഷം മുമ്പ് വിമാനത്തില്‍ അടുത്തിരുന്ന ട്രംപ് തന്നെ കടന്നുപിടിച്ചതായി ജെസീക്ക ലീഡ്‌സ് (74) എന്ന വനിതയുടെ വെളിപ്പെടുത്തല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ട്രംപ് ടവറുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തില്‍ ജോലിചെയ്യവെ ലിഫ്റ്റില്‍ വച്ച് തന്നെ ബലംപ്രയോഗിച്ച് ചുംബിച്ചതായുള്ള റേച്ചല്‍ ക്രൂക്‌സിന്റെ വെളിപ്പെടുത്തലും പിന്നാലെ വന്നു.
11 വര്‍ഷം മുമ്പ് ഒരു അഭിമുഖത്തിനെത്തിയപ്പോള്‍ ട്രംപ് പരസ്യമായി ചുംബിച്ചെന്ന ജെന്നിഫര്‍ മര്‍ഫിയുടെ വെളിപ്പെടുത്തല്‍ പാം ബീച്ച് പോസ്റ്റും റിപോര്‍ട്ട് ചെയ്തു.
പീപ്പിള്‍ മാഗസിനിലെ എഴുത്തുകാരി നതാഷ സ്റ്റോയ്‌നോഫും മറ്റൊരു സ്ത്രീ മിന്‍ഡി മക്ഗില്ലിവ്‌റും ട്രംപില്‍ നിന്നു ലൈംഗികാതിക്രമമുണ്ടായതായി വെളിപ്പെടുത്തി. കെട്ടിച്ചമച്ച കഥകളാണ് ഇതെല്ലാമെന്നാണ് ട്രംപ് പറയുന്നത്. വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിന് ന്യൂയോര്‍ക്ക് ടൈംസിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ട്രംപ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss