|    Nov 21 Wed, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെതിരേ കാംപയ്‌നുമായി പത്രങ്ങള്‍

Published : 15th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ട്രംപിന്റെ മാധ്യമവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നൂറോളം അമേരിക്കന്‍ പത്രങ്ങള്‍ എഡിറ്റോറിയല്‍ കാംപയിനുമായി രംഗത്ത്.
നാളെ പുറത്തിറങ്ങുന്ന രാജ്യത്തെ പത്രങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാധ്യമവിരുദ്ധതയില്‍ പ്രതിഷേധിച്ച് മുഖപ്രസംഗം തയ്യാറാക്കും. ബോസ്റ്റണ്‍ ഗ്ലോബ് പത്രമാണ് ട്രംപിനെതിരേ എഡിറ്റോറിയല്‍ കാംപയിന്‍ എന്ന ആശയവുമായി പത്രമാധ്യമങ്ങളെ സമീപിച്ചത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരേയുള്ള ട്രംപിന്റെ വൃത്തികെട്ട യുദ്ധം അവസാനിപ്പിക്കുക എന്നതാണ് കാംപയിന്റെ ആശയം. മുന്‍നിര പത്രങ്ങളായ ഹൂസ്റ്റണ്‍ ക്രോണിക്ള്‍, മിയാമി ഹെറാള്‍ഡ്, ഡെന്‍വര്‍ പോസ്റ്റ് എന്നിവരെല്ലാം കാംപയിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന് ഇഷ്ടപ്പെടാത്ത മാധ്യമങ്ങളെ ആക്രമിക്കുകയും മാധ്യമപ്രവര്‍ത്തകരെ വ്യാജ വാര്‍ത്ത പരത്തുന്നവര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത് സ്ഥിരമായതോടെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss