|    Mar 27 Mon, 2017 8:17 pm
FLASH NEWS

ട്രംപിനെതിരായ ലൈംഗികാരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നു മെലാനിയ

Published : 19th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരായുള്ള ലൈഗികാരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നു പത്‌നി മെലാനിയ. അടുത്തിടെ പുറത്തുവന്ന ശബ്ദരേഖയില്‍ സ്ത്രീകളെക്കുറിച്ച് ട്രംപ് മോശമായി പരാമര്‍ശിക്കുന്നതിനോടു താന്‍ യോജിക്കുന്നില്ല. എന്നാല്‍ തനിക്കറിയാവുന്ന ട്രംപ് അത്തരമൊരാളല്ല. അദ്ദേഹം മാന്യനാണ്. അദ്ദേഹത്തിന് അങ്ങനെെയാരു കാര്യം ഒരിക്കലും സാധിക്കില്ല- മെലാനിയ പറഞ്ഞു.
ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ട്രംപിനുള്ള പിന്തുണ നിരവധി റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പിന്‍വലിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ സ്ത്രീകളോട് താനൊരിക്കലും മോശമായി പെരുമാറിയില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ആരോപണങ്ങളുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day