|    Jan 21 Sun, 2018 12:44 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനു പിറകെ ഇന്ത്യക്കാര്‍ക്കെതിരേ പരിഹാസവുമായി യുഎസ് ഗവര്‍ണര്‍

Published : 25th April 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് മെയ്‌നിലെ റിപബ്ലിക്കന്‍ ഗവര്‍ണര്‍ പോള്‍ ലേപേജ്. ആശയവിനിമയം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യക്കാരായ തൊഴിലാളികളോടാണെന്നായിരുന്നു മെയിനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലേപേജിന്റെ പരിഹാസം. ആശയവിനിമയത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യന്‍ തൊഴിലാളികളോടാണെന്നും അവരോടു സംവദിക്കാന്‍ ദ്വിഭാഷിയുടെ സഹായം വേണമെന്നും ലേപേജ് പറഞ്ഞു.
വിദേശികളെ റസ്റ്റൊറന്റുകളിലെ ജോലികള്‍ക്കു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം വിവാദമാവുമെന്നു കണ്ട അദ്ദേഹം ഇന്ത്യന്‍ സമൂഹം സ്‌നേഹമുള്ളവരാണെന്നു കൂട്ടിച്ചേര്‍ത്ത് വിഷയത്തെ ലഘൂകരിക്കാനും ശ്രമം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day