|    Jan 24 Tue, 2017 7:03 pm
FLASH NEWS

ട്യൂഷനെത്തിയ ബാലികയെ പീഡിപ്പിച്ചു; അധ്യാപികയുടെ പിതാവ് അറസ്റ്റില്‍

Published : 1st July 2016 | Posted By: SMR

തൊടുപുഴ: ട്യൂഷന്‍ പഠിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപികയുടെ പിതാവ് അറസ്റ്റില്‍. അഞ്ചിരി പാലത്തിങ്കല്‍ തോമസി(48)നെയാണ് തൊടുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. എട്ടു വയസ്സുള്ള വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനെത്തിയവരോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം കേസായത്. മറ്റ് രണ്ട് കുട്ടികളെയും ഇയാള്‍ ശാരീരകമായി ദുരുപയോഗം ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നത് തോമസിന്റെ കോളജ് വിദ്യാര്‍ഥിനിയായ മകളായിരുന്നു.
ഒരു ദിവസം മകള്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് തോമസ് കുട്ടികളെ ദുരുപയോഗം ചെയ്തതെന്നു പരാതിയില്‍ പറയുന്നു. കൂടെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് 10,12 വയസ്സുണ്ട്. എന്നാല്‍ ഈ കുട്ടികള്‍ ഇത്തരത്തിലൊരു പാരാതിയും നല്‍കിയിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.കൗണ്‍സിലിങ് നടത്തിയവര്‍ തൊടുപുഴ പോലിസില്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തോമസിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം നടത്തിവരികയാണ്. എന്നാല്‍, പരാതി പിന്‍വലിക്കാന്‍ കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍ സമ്മര്‍ദം ശക്തമായതായും സ്‌പെഷ്യല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു.പ്രതി സിപിഎം പ്രവര്‍ത്തകനെന്നാണ് പോലിസ് പറയുന്നത്.ഇയാല്‍ തടിപ്പണിക്കാരനുമാണ്. വീട്ടുകാര്‍ക്കില്ലാത്ത പരാതി പോലിസിനെന്തിനാണ് എന്നാണ് കേസ് അന്വേഷിച്ച പോലിസുകാരനോട് കുട്ടിയുടെ വീട്ടുകാര്‍ പ്രതികരിച്ചത്.പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക