|    Sep 25 Mon, 2017 3:21 pm
FLASH NEWS
Home   >  Kerala   >  

ടോള്‍ ബൂത്തിലേയ്ക്ക് ലോറിയിടിച്ച് കയറി ഒരു മരണം;മൂന്ന് പേര്‍ക്ക് പരിക്ക്

Published : 8th August 2016 | Posted By: mi.ptk

accident2

കണ്ണൂര്‍: മുഴപ്പിലങ്ങാട്  നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി ടോള്‍ ബൂത്തിലേയ്ക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. ടോള്‍ ബൂത്ത് ജീവനക്കാരനായ സഹദേവനാണ് മരിച്ചത്. ടോള്‍ ബൂത്ത് ജീവനക്കാരായ ലത,ജിഷ,സംഗീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയക്ക് ഒരുമണിയോടെ ടോള്‍ ബൂത്ത് കെട്ടിടത്തിലേയ്ക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക