|    Aug 21 Tue, 2018 1:44 pm
FLASH NEWS
Home   >  Sports  >  Football  >  

ടോറിനോയുടെ ലിവര്‍ പിളര്‍ന്ന് ലിവര്‍പൂള്‍

Published : 8th August 2018 | Posted By: jaleel mv


ലണ്ടന്‍: അന്താരാഷ്ട്ര ക്ലബ് സൗഹൃദ മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ടൊറിനോയെ പരാജയപ്പെടുത്തി ഇംഗ്ലീഷ് സൂപ്പര്‍ ടീം ലിവര്‍പൂള്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂൡന്റ ജയം. മല്‍സരത്തിലെ 21ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ മുന്നിട്ടു നിന്ന ലിവര്‍പൂള്‍ മൂന്ന് മിനിറ്റുകള്‍ക്കകം രണ്ടാം ഗോളും നേടിയെടുത്തു. ഇത്തവണ ഹോളണ്ട് മിഡ്ഫീല്‍ഡര്‍ ജോര്‍ജിനിയോ വിജിനാള്‍ഡും ആണ് ലിവര്‍പൂളിനായി വല കുലുക്കിയത്. തുടര്‍ന്ന് 87ാം മിനിറ്റില്‍ ഇംഗ്ലണ്ട് മുന്നേറ്റ താരം ഡാനിയല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂള്‍ അക്കൗണ്ടില്‍ മൂന്നാം ഗോളും ചേര്‍ത്തു. 31ാം മിനിറ്റില്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരം ആന്ദ്രേ ബെലോട്ടിയാണ് ടൊറിനോയുടെ ആശ്വാസഗോള്‍ നേടിയത്.
മുഹമ്മദജ് സലാഹ്, വാന്‍ഡിജിക്ക്, റോബെര്‍ട്ട്‌സന്‍, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് , ഫാബീഞ്ഞോ, ജാവി ഹെര്‍ണാണ്ടസ്, ഷെര്‍ദന്‍ ഷാക്കിരി, സാദിയോ മാനെ, ആദം ലല്ലാന, ഫിലിപ്‌സ്, നബി കെയ്റ്റ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയെല്ലാം അണി നിരത്തിയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss