|    May 26 Sat, 2018 1:47 am

ടോറസ് ലോറി കത്തിനശിച്ചു

Published : 3rd January 2018 | Posted By: kasim kzm

ചിങ്ങവനം: റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ പണിക്കായി മെറ്റിലുമായെത്തിയ ടോറസ് ലോറിയുടെ മുകള്‍ ഭാഗം റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ തട്ടി ടോറസ് ലോറി കത്തി നശിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെ ചിങ്ങവനം റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് അപകടം. മെറ്റില്‍ ഇറക്കിയ ശേഷം ലോറി തിരിച്ചെടുക്കുന്നതിനിടെ ലൈനില്‍ തട്ടുകയായിരുന്നു. കമ്പി ഒടിഞ്ഞു ടോറസിനു പുറത്തേക്കു വീണതോടെ ഡ്രൈവര്‍ പറവൂര്‍ സ്വദേശി സാജന്‍ (35) ഡോര്‍ തുറന്ന് പുറത്തേക്കു ചാടി രക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് തീ ആളിപ്പടര്‍ന്നതോടെ റെയില്‍വേ അധികൃതര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. കോട്ടയം ഫയര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ വി ശിവദാസിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റും ചങ്ങനാശ്ശേരിയില്‍ നിന്ന് ഒരു യൂനിറ്റും എത്തി ഒരു മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. വെള്ളത്തിനു പകരം ഫോം അടിച്ചാണു തീ കെടുത്തിയത്. അപ്പോഴേക്കും ടോറസ് പൂര്‍ണമായും കത്തിയമര്‍ന്നു. തീപിടിത്തം മൂലം ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.വൈദ്യുതി ലൈനില്‍ തട്ടി തീപ്പിടിച്ച് കത്തിനശിച്ച ടോറസ് ലോറി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss