|    May 28 Sun, 2017 4:03 pm
FLASH NEWS

ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

Published : 29th July 2016 | Posted By: mi.ptk

tomin-thachankary_

തിരുവന്തപുരം: ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തും. വാഹന വകുപ്പിലുയര്‍ന്ന വിവിധ ആരോപണങ്ങളെത്തുടര്‍ന്നാണ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരെ പരിശോധന നടത്തുന്നത്.
തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ് ആറുമാസത്തിനിടെ നടത്തിയ പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എല്ലാ വാഹന പുകപരിശോധന കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഉപയോഗിക്കണമെന്ന കമ്മീഷണറുടെ നിര്‍ദ്ദേശവും ചില വാഹന ഡീലര്‍മാര്‍ക്ക് ചുമത്തിയ പിഴയില്‍ ഇളവ് നല്‍കിയ ഉത്തരവും വിജിലന്‍സ് പരിശോധിയ്ക്കും.
ഇതെല്ലാം സംബന്ധിച്ച രേഖകള്‍ വിജില്‍സ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാണ് സാധ്യത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day