|    Oct 23 Tue, 2018 11:34 am
FLASH NEWS
Home   >  Kerala   >  

ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി

Published : 17th August 2016 | Posted By: G.A.G

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി ഇക്കാര്യം ഉന്നയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.ഹെല്‍മറ്റില്ലെങ്കില്‍ പെ്‌ട്രോള്‍ നല്‍കില്ലെന്നതും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കമ്മീഷണര്‍ മുഖ്യമന്ത്രിയോട് ആലോചിക്കാതെ തീരുമാനമെടുത്തു എന്നതാണ് തച്ചങ്കരിക്കെതിരായ പ്രധാന ആരോപണം. തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തച്ചങ്കരി സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയെന്ന ആരോപണവും ഇതിനു പുറമെ ഉയര്‍ന്നു. ഇത്തരമൊരാളെ വച്ച് മുന്നോട്ടു പോകുന്നത് വകുപ്പിന്റെ പ്രതിച്ഛായ തന്നെ മോശമാകുമെന്ന് ചൂണ്ടിക്കാട്ടി തച്ചങ്കരിയെ മാറ്റണമെന്ന് എന്‍സിപി നേതൃയോഗം മന്ത്രിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

thachan-shot

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss