|    Sep 22 Fri, 2017 10:05 am
Home   >  Kerala   >  

ടോമിന്‍ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

Published : 19th August 2016 | Posted By: mi.ptk

tomin-thachankary_

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മന്ത്രിസഭാ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തീരുമാനത്തിന് നിര്‍ണായകമായി. എഡിജിപി ആനന്ദകൃഷ്ണനെ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരുന്ന് തച്ചങ്കരി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും കമ്മീഷണറെടുക്കുന്ന തീരുമാനങ്ങള്‍ വകുപ്പ് മന്ത്രി അറിയാതെയാണെന്നും ശശീന്ദ്രന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെ വച്ച് മുന്നോട്ട് പോകാനാകില്ലെന്നും തച്ചങ്കരിയുടെ പ്രവര്‍ത്തനം ഗതാഗത വകുപ്പിനെക്കുറിച്ച് ജനങ്ങളില്‍ മോശമായ കാഴ്ചപ്പാടുണ്ടാക്കുന്നുവെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
ഹെല്‍മെറ്റ് ധരിക്കാതെ വരുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തച്ചങ്കരിയുടെ നടപടി താനറിയാതെയാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ വിവാദം നിലനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു പിറന്നാള്‍ ആഘോഷിച്ച് സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് തച്ചങ്കരി വീണ്ടും വിവാദത്തിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക