|    Dec 14 Fri, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടോമിന്‍ തച്ചങ്കരിക്കെതിരേ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍

Published : 22nd November 2018 | Posted By: kasim kzm

കൊച്ചി: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നിലക്കലിലെ ഇടപെടലുകള്‍ക്കെതിരേ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുണമുണ്ടാവാനാണ് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിലക്കലില്‍ വനഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കിയിരിക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. ആ ഭൂമിയില്‍ നിര്‍മാണം നടത്താനും ഷോപ്പുകള്‍ ലേലത്തിന് നല്‍കാനും ബോര്‍ഡിന് മാത്രമേ അധികാരമുള്ളൂ. തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാണ് കെഎസ്ആര്‍ടിസിക്കും മറ്റു വകുപ്പുകള്‍ തീര്‍ത്ഥാടനകാലത്ത് സ്ഥലം നല്‍കുന്നത്. പക്ഷേ, തങ്ങള്‍ക്കു ലഭിച്ച ഷോപ്പ് കെഎസ്ആര്‍ടിസി നിയമവിരുദ്ധമായി ലേലം ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ പുതിയ ഒരു ഷോപ്പ് നിര്‍മിക്കാനും ശ്രമിക്കുന്നു. ഇത് ചോദ്യംചെയ്ത ബോര്‍ഡ് ഉദ്യോഗസ്ഥനോട് തച്ചങ്കരി മോശമായി പെരുമാറിയെന്ന് റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ ലേലം ചെയ്യലും ഷോപ്പ് നിര്‍മാണവും പാടില്ലെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കണം, ബോ ര്‍ഡിന്റെ സമ്മതമില്ലാതെ കെഎസ്ആര്‍ടിസി നിര്‍മാണം നടത്തരുത്, വിവിധ വകുപ്പുകളുടെ സഹകരണമില്ലാതെ തീര്‍ത്ഥാടനം സുഗമമായി നടക്കില്ലെന്ന് തച്ചങ്കരിയെ അറിയിക്കണം എന്നിവയാണ് റിപോര്‍ട്ടിലെ ആവശ്യങ്ങള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss