|    Jan 21 Sat, 2017 2:16 pm
FLASH NEWS

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ശബരീനാഥിന് 8 വര്‍ഷം തടവും 8.28 കോടി പിഴയും

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പ്രതി ശബരീനാഥിന് 8 വര്‍ഷം തടവും 8.28 കോടി രൂപ പിഴയും. രണ്ടു കേസുകളിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മറ്റു കേസുകളില്‍ വിചാരണ തുടരും. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കേണ്ടിവരും.
തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ശബരീനാഥ് ബുധനാഴ്ച കുറ്റസമ്മതം നടത്തിയിരുന്നു. ഒമ്പത് കുറ്റപത്രങ്ങളിലെ രണ്ടു കുറ്റപത്രങ്ങളിലാണ് ഒന്നാംപ്രതി ശബരീനാഥിന്റെ കുറ്റസമ്മതം. ഒമ്പത് സ്ത്രീകള്‍ അടക്കം 20 പേരാണ് കേസിലെ പ്രതികള്‍. 2008ലാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടന്നത്. കേസിന്റെ വിചാരണവേളയില്‍ 2011ല്‍ ഒളിവില്‍ പോയ ശബരീനാഥ് 2014 ഏപ്രില്‍ 21ന്  കോടതിയില്‍ അഭിഭാഷകന്‍ മുഖേന നാടകീയമായി കീഴടങ്ങുകയായിരുന്നു.
തങ്ങളുടെ പക്കല്‍നിന്നും 50 കോടിയിലധികം രൂപ ശബരീനാഥ് തട്ടിയെടുത്തുവെന്നാരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശി ബ്രിസ്റ്റനും മറ്റു 100 നിക്ഷേപകരും ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലിസിന് പരാതി നല്‍കിയത്.
ഇതുസംബന്ധപ്പെട്ടാണ്  2008 ആഗസ്ത് ഒന്നിന് നാഗര്‍കോവിലില്‍ നിന്നാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ട് ശബരീനാഥ് അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2009ല്‍ ഏഴു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. ഏഴരക്കോടിയുടെ തട്ടിപ്പാണ് നടന്നത്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ശബരീനാഥിന്റെ പേരിലുള്ളത്. വിചാരണ കാലയളവില്‍ മൂന്നര വര്‍ഷം തടവ് ശബരീനാഥ് അനുഭവിച്ചുകഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക