|    Oct 19 Thu, 2017 12:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടോട്ടനത്തെ അത്‌ലറ്റികോ മാഡ്രിഡ് കീഴടക്കി

Published : 30th July 2016 | Posted By: SMR

മെല്‍ബണ്‍:ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിനു ജയം.
ടൂര്‍ണമെന്റിന്റെ ആസ്‌ത്രേലിയന്‍ പാദത്തിലെ മൂന്നാമത്തെ കളിയില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ടോട്ടനം ഹോട്‌സ്പറിനെയാണ് യുവേഫ ചാംപ്യന്‍സ് ലീഗ് റണ്ണറപ്പ് കൂടിയായ അത്‌ലറ്റികോ 1-0നു മറികടന്നത്. 40ാം മിനിറ്റില്‍ ഉറുഗ്വേ ഡിഫന്റര്‍ ഡിയേഗോ ഗോഡിന്‍ നേടിയ ഗോളാണ് അത്‌ലറ്റികോയ്ക്ക് ജയമൊരുക്കിയത്.ഫ്രീകിക്കിനൊടുവില്‍ താരം പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
തോറ്റെങ്കിലും മികച്ച പ്രകടനമാണ് ടോട്ടനം പുറത്തെടുത്ത ത്. നിര്‍ഭാഗ്യം അവരെ ചതിക്കുകയായിരുന്നു. ഒന്നാംപകുതിയി ല്‍ ടോട്ടനത്തിന്റെ രണ്ടു ഗോള്‍ ശ്രമങ്ങളാണ് ക്രോസ് ബാറില്‍ തട്ടി പൊലിഞ്ഞത്.
ചാംപ്യന്‍സ് കപ്പില്‍ ടോട്ടനത്തിന്റെ രണ്ടാം തോല്‍വി കൂടിയാണിത്. ആദ്യ മല്‍സരത്തില്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവ ന്റസിനോടും സ്പര്‍സ് 1-2നു പരാജയപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക