|    Apr 25 Tue, 2017 10:13 am
FLASH NEWS

ടോക്കിയോ ഒളിംപിക്‌സ് 2017ല്‍; കേന്ദ്രമന്ത്രിക്ക് വീണ്ടും അബദ്ധം

Published : 18th November 2016 | Posted By: frfrlnz

vijay-goeyl

ന്യൂഡല്‍ഹി: തന്റെ വകുപ്പുമായി ബന്ധപ്പെട്ട് അബദ്ധങ്ങളുടെ പെരുമഴ സൃഷ്ടിച്ച കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് വീണ്ടും അബദ്ധം.  ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷം നടക്കുന്നതിന് എല്ലാ ഒരുക്കങ്ങളും ആരംഭിച്ചുവെന്ന് ട്വീറ്റ് ചെയ്തതാണ് ഇത്തവണ ഗോയലിന് വിനയായത്. 2020ല്‍ നടക്കേണ്ട ഒളിംപിക്‌സ് 2017ല്‍ എന്നാണ് ഗോയല്‍ ട്വീറ്റ് ചെയ്തത്.
അടുത്തവര്‍ഷം നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗങ്ങള്‍ കഴിഞ്ഞു. ടീം സെലക്ഷന്‍ അടുത്ത മാസം നടക്കും.താരങ്ങളുടെ പരിശീലനം, കോച്ചുമാരുടെ സെലക്ഷന്‍ എന്നിവ അടുത്ത മാസം നടക്കുംട്വീറ്റില്‍ മന്ത്രി അറിയിച്ചതാണിത്.
അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്തില്‍ നടന്ന റിയോ ഒളിംപിക്‌സുമായി ബന്ധപ്പെട്ട് ഗോയലിന്റെ നിരവധി അബദ്ധങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റിയോ ഒളിമ്പിക് വേദിയിലെത്തിയ മന്ത്രിപ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ കടന്നുകയറിയതായാണ് ആരോപണമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഒളിമ്പിക് സംഘാടക സമിതിക്ക്  ഔദ്യോഗികമായിത്തന്നെ വിഷയത്തില്‍ ഇടപെടേണ്ടി വന്നു.
സോഷ്യല്‍ മീഡിയയില്‍ അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു. ട്വിറ്ററില്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ സര്‍ബാനി നന്ദയ്ക്ക് പകരം ദ്യുതിചന്ദിന്റെ ചിത്രം ട്വീറ്റ് ചെയതതും ഗോയലിന്റെ മറ്റൊരു അബദ്ധമായിരുന്നു.  ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന്റെ പേര് തെറ്റിച്ച് പറഞ്ഞതും ദീപ സ്വര്‍ണ്ണ മെഡല്‍ നേടിയെന്ന് പറഞ്ഞതും ഗോയലിന്റെ മറ്റ് അബദ്ധങ്ങളില്‍ പ്പെടുന്നു.
മുഹമ്മദ് അലി  കേരളത്തിന്റെ അഭിമാനമായിരുന്നെന്ന് പ്രസ്താവിച്ച കേരളത്തിന്റെ മുന്‍ കായിക മന്ത്രി ഇ പി ജയരാജനുമായി താരതമ്യം ചെയ്താണ് മലയാളികള്‍ കേന്ദ്ര കായികമന്ത്രിയുടെ അബദ്ധങ്ങള്‍ ആഘോഷിക്കുന്നത്്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day