ടോക്കിയോ ഒളിംപിക്സ് മെഡല്‍ ലക്ഷ്യം: പി ആര് ശ്രീജേഷ്
Published : 1st December 2016 | Posted By: SMR
തിരുവനന്തപുരം: 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടുകയാണ് തന്റെയും ടീമിന്റെയും അടുത്ത ലക്ഷ്യമെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന് പിആര്‍ ശ്രീജേഷ്. പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ മെഡല്‍ നേടാനാകുമെന്നാണ് പ്രതീക്ഷ. ടോക്കിയോ ഒളിംപിക്സിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ നാലുവര്ഷമെന്നതിലേക്ക് ഒരുപാട് ദൂരമുണ്ട്. ഒരുപക്ഷേ, നിലവിലുള്ള പല കളിക്കാരും മാറിയേക്കാം. താന്‍ തന്നെ ടീമില്‍ ഉണ്ടാകണമെന്നില്ല. ജൂനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ചാംപ്യനാവുക എന്നത് ഒരു രാത്രി വെളുക്കുമ്പോള്‍ ഉണ്ടാവുകയില്ല. അതിനായി കഠിനമായി പ്രയത്നിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിനെ ആറാം സ്ഥാനത്ത് നിന്ന് ആദ്യനാലില്‍ എത്തിക്കുമെന്നും ശ്രീജേഷ് പറഞ്ഞു.
കേരളത്തിലെ താരങ്ങളുടെ പ്രധാനവെല്ലുവിളി അസോസിയേഷനുകള്‍ തമ്മിലുള്ള ഭിന്നിപ്പാണ്. ഹോക്കിയില്‍ മികവും താല്പര്യവുമുള്ള കുട്ടികള്‍ കേരളത്തില്‍ ഏറെയുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. ഇവിടെ ഭിന്നിച്ചുനില്ക്കുന്ന അസോസിയേഷനുകളെ ഒന്നിച്ചുകൊണ്ടുവരേണ്ടതുണ്ട്. തുടര്‍ന്ന് കൗണ്‍സിലിന്റെ അഫിലിയേഷന് നേടിയെടുക്കണം.
അതിനുശേഷം ഹോക്കിയുടെ ഉയര്‍ച്ചക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. ഉറപ്പുള്ള അസോസിയേഷനാണ് കളിക്കാര്‍ക്ക് വേണ്ടത്. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കണം. കൂടുതല്‍ കളി അവസരങ്ങള്‍ ഒരുക്കുകയും വേണമെന്നും അദ്ദേദം വാര്‍ത്താസമ്മേളനത്തിലൂടെ അഭിപ്രായപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.