|    Jun 27 Tue, 2017 7:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടോം ജോസിന് അനുകൂലമായ റിപോര്‍ട്ട് പുറത്ത്

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നടപടി നേരിടുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അനുകൂലമായ റിപോര്‍ട്ട് പുറത്ത്. ഒരുവര്‍ഷം മുമ്പുള്ള റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ടോം ജോസിനെ ആരോപണങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തനാക്കി ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞവര്‍ഷം നല്‍കിയ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതിന്റെ നടപടിക്രമങ്ങളില്‍ പിഴവുണ്ട്. എന്നാല്‍, ഇതിന്റെ സാമ്പത്തികസ്രോതസ്സുമായി ബന്ധപ്പെട്ട് ടോം ജോസ് നല്‍കിയ വിശദീകരണത്തില്‍ അപാകതയില്ല. തനിക്ക് ഒരു കോടിയിലേറെ രൂപ നല്‍കി സഹായിച്ച പ്രവാസി മലയാളി ഡോ. അനിത ജോസ് കുടുംബ സുഹൃത്താണെന്നും 20 വര്‍ഷത്തിലേറെയായി താന്‍ നാട്ടിലെ അവരുടെ പവര്‍ ഓഫ് അറ്റോര്‍ണിയാണെന്നും ടോം ജോസിന്റെ വിശദീകരണത്തിലുണ്ടായിരുന്നു.കഴിഞ്ഞദിവസം ടോം ജോസിന്റെ തിരുവനന്തപുരത്തെ വെള്ളയമ്പലത്തെയും കൊച്ചിയിലെയും ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ ബാങ്ക് രേഖകളടക്കം പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോം ജോസില്‍നിന്ന് മൊഴിയെടുക്കാനും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാനുമുള്ള നടപടിക്രമം വിജിലന്‍സ് സ്വീകരിച്ചുവരുന്നതിനിടെയാണ് അന്വേഷണറിപോര്‍ട്ട് പുറത്തുവരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക