|    Aug 18 Fri, 2017 4:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടോം ജോസിന്റെ ഫഌറ്റുകളിലെ റെയ്ഡ്; രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു

Published : 1st November 2016 | Posted By: SMR

മൂവാറ്റുപുഴ: തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രറി ടോം ജോസിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നിന്നും ഓഫിസില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. 170ഓളം രേഖകളാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്നലെ വൈകുന്നേരത്തോടെ സമര്‍പ്പിച്ചത്. രേഖകള്‍ വിശദമായ പരിശോധനയ്ക്കായി വിുനല്‍കണമെന്ന വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ ഇന്നലെ തന്നെ വിജിലന്‍സിന് തിരിച്ചു നല്‍കി.
മഹാരാഷ്ട്രയിലെ എസ്റ്റേറ്റ് അടക്കം ടോം ജോസിന്റെയും ഭാര്യയുടെയും സുഹൃത്ത് അനിത ജോസിന്റെയും പേരുകളിലുള്ള വിവിധതരം സ്വത്തുക്കളുടെ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ചെക്ക് ലീഫുകള്‍, പാസ് ബുക്കുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍, ഫയലുകള്‍ തുടങ്ങിയവ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു. രേഖകള്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി പരിശോധിച്ച ശേഷമാവും തുടര്‍നടപടികളിലേക്ക് കടക്കുക. ടോം ജോസിന്റെ രണ്ട് ബാങ്ക് ലോക്കറുകള്‍ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങുന്നതിനും എറണാകുളത്ത് ഫഌറ്റ് വാങ്ങുന്നതിനും സാമ്പത്തിക സഹായം നല്‍കിയ കോയം രാമപുരം സ്വദേശിനി അനിത ജോസിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് സൂചന. 2011ല്‍ 96 ലക്ഷം കൊടുത്ത് ഫഌറ്റ് ബുക്ക് ചെയ്തു. ഭാര്യ സോജ ജോസിന്റെ പേരിലാണ് ഫഌറ്റ് ബുക്ക് ചെയ്തതെങ്കിലും പണം നല്‍കിയത് അനിതാ ജോസായിരുന്നു. കഴിഞ്ഞ ജൂണില്‍ അനിതാ ജോസിന്റെയും സോജ ജോസിന്റെയും പേരില്‍ സംയുക്തമായാണ് ഫഌറ്റിന്റെ രജിസ്‌ട്രേഷന്‍ നടന്നിരിക്കുന്നത്. എളംകുളം ജവഹര്‍ നഗറിലുള്ള ഈ ഫഌറ്റ് ഇതുവരെയും ഉടമകള്‍ക്ക് കൈമാറിയിില്ല.
മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗില്‍ 50 ഏക്കറോളം ഭൂമി ടോംജോസ് വാങ്ങിയതിന്റെ വായ്പാ തിരിച്ചടവ് നടത്തിയതും അനിത ജോസായിരുന്നു. അനിത ജോസിനെയും ഇവരുടെ സാമ്പത്തിക ബന്ധങ്ങളും ചുറ്റിപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഒരുങ്ങുകയാണ്. എന്നാല്‍, അനിത ജോസ് ഇപ്പോള്‍ കേരളത്തിലില്ലെന്നും അമേരിക്കയില്‍ തന്നെയാണെന്നാണ് കരുതുന്നതെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക