|    Jul 19 Thu, 2018 11:40 am
FLASH NEWS

ടോം ഉഴുന്നാലിന്റെ മോചനം മതസൗഹാര്‍ദ്ദത്തിന്റെ തെളിവെന്ന് മഹല്ല് മുസ്‌ലിം ഏകോപന സമിതി

Published : 14th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: ഫാ. ടോം ഉഴുന്നാലിനെ സുരക്ഷിതമായി മോചിപ്പിക്കാന്‍ കഴിഞ്ഞത് വിശ്വാസി സമൂഹത്തിനാകമാനം അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നു കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മഹല്ല് മുസ്‌ലിം ഏകോപന സമിതി ചെയര്‍മാനുമായ മുഹമ്മദ് സക്കീര്‍ പ്രസ്താവിച്ചു. യമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസി സമൂഹത്തിനു പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമായിരുന്നു എന്നതു ഇസ്്‌ലാമിക സമൂഹത്തിന്റെ മത സൗഹാര്‍ദ നിലപാടുകളുടെ ഏറ്റവും വലിയ തെളിവാണ്. അസഹിഷ്ണുതയും അരാജകത്വവും വളര്‍ത്താന്‍ ശ്രമിക്കുന്ന ഭീകരര്‍ അവരുടെ സംഘടനയുടെ പേര് ഇസ്്‌ലാമിക് സ്റ്റേറ്റ് എന്ന് ദുരൂപയോഗം ചെയ്യുന്നതിലൂടെ മുസ്്‌ലിം സമൂഹം പൊതുവായി ഈ തട്ടിക്കൊണ്ടുപോവലിന്റെ കളങ്കം പേറുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് സമാധാനത്തിന്റെ സന്ദേശ വാഹകനായി പ്രകാശം പരത്തുന്ന ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് മോചനത്തിനു വേണ്ടി നടത്തിയ നീക്കങ്ങള്‍ ലോക സമാധാനത്തിനു മാതൃകയാക്കാന്‍ കഴിയുന്ന അത്യപൂര്‍വമായ നയതന്ത്ര ഇടപെടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss