|    Oct 23 Tue, 2018 8:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരം: മുഖ്യമന്ത്രി

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: യമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചതെന്നു മനസ്സിലാക്കുന്നു. ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികില്‍സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ചികില്‍സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളുമുണ്ടാവും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങിവരവില്‍ വിശ്വാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും പിണറായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss