|    Jun 19 Tue, 2018 4:46 am
Home   >  Kerala   >  

ടോംസ് കോളേജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല

Published : 14th January 2017 | Posted By: mi.ptk

toms-college

കോട്ടയം: കോട്ടയം മറ്റക്കരയിലെ ടോംസ് കോളേജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല. മതിയായ സൗകര്യങ്ങളില്ലാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വലാശാല അധികൃതര്‍ പറഞ്ഞു. മാനേജ്‌മെന്റിനെതിരായി വ്യാപക പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.കോളേജിനെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന.
അതേസമയം, വീഴ്ച സംഭവിച്ചതായി കോളേജ് ചെയര്‍മാന്‍ സമ്മതിച്ചു. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
മാനേജ്‌മെന്റ് വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss