|    Jun 21 Thu, 2018 10:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടോംസ് കോളജിനെതിരേ വിജിലന്‍സ് അന്വേഷണം

Published : 26th January 2017 | Posted By: fsq

 

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളജ് അഫിലിയേഷന്‍ നേടിയതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. അധികഫീസ്, അനാവശ്യ പിഴയീടാക്കല്‍ തുങ്ങിയ പരാതികളും വിജിലന്‍സ് അന്വേഷണ പരിധിയിലുണ്ടാവും. കോളജിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ സര്‍വകലാശാലയ്ക്ക് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ വിദ്യാഭ്യാസമന്ത്രിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. മറ്റക്കര ടോംസ് കോളജ് പ്രവര്‍ത്തിക്കുന്നത് വ്യാജ അഫിലിയേഷന്‍ രേഖയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു കണ്ടെത്തല്‍. കോളജിന് അഫിലിയേഷന്‍ നല്‍കിയ ഫയല്‍ യൂനിവേഴ്‌സിറ്റി രേഖകളില്‍ കാണാനില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും ഒരു അക്കാദമിക് ഡയറക്ടര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അഫിലിയേഷനുമായി ബന്ധപ്പെട്ട അനുമതി തങ്ങള്‍ നല്‍കിയിട്ടില്ലെന്നായിരുന്നു മൂവരുടെയും മറുപടി. സാങ്കേതിക സര്‍വകലാശാലയിലെ ഇ-ഗവേണിങ് സമ്പ്രദായത്തിന്റെ വിശ്വാസ്യത പരിശോധിക്കണമെന്നും രജിസ്ട്രാര്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയ റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അഫിലിയേഷന്‍ അനുമതി എന്നവകാശപ്പെട്ട് കോളജ് അധികൃതര്‍ കാണിക്കുന്ന രേഖകളില്‍ സര്‍വകലാശാലയുടെ ബാര്‍കോഡോ ഡിജിറ്റല്‍ സിഗ്നേച്ചറോ ഇല്ല. കോളജില്‍ പരിശോധന നടത്തിയ വിദഗ്ധസമിതി അഫിലിയേഷനുമായി ബന്ധപ്പെട്ട് കോളജ് എഐസിടി നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക് സെക്ഷന്റെ പേരില്‍ അഫിലിയേഷന്‍രേഖ പുറത്തുവന്ന സാഹചര്യത്തിലാണ് രജിസ്ട്രാര്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ആരാഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss