|    Feb 24 Sat, 2018 8:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടൊറിനോയ്ക്ക് മിലാന്റെ സമനില പൂട്ട്

Published : 18th January 2017 | Posted By: fsq

 

മിലാന്‍: ഇറ്റാലിയന്‍ സീരിസ് എ ലീഗില്‍ എ സി മിലാന്  സമനില(2-2). ടൊറിനോക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമാണ് എസി മിലാന്‍ സമനില നേടിയെടുത്തത്. 21ാം മിനിറ്റില്‍ ബെലോട്ടിയും 26ാം മിനിറ്റില്‍ ബെനാസിയും ചേര്‍ന്ന് ആദ്യ പകുതി ടൊറാനിക്ക് സമ്മാനിച്ചു. ആദ്യ പകുതി പിരിയുമ്പോള്‍ ഏതിരില്ലാത്ത രണ്ട് ഗോളിന്റെ മുന്നിലായിരുന്നു ടൊറാനിക്ക്.രണ്ടാം പകുതിയില്‍ മിലാന്‍ താരങ്ങള്‍ കൊടുങ്കാറ്റായപ്പോള്‍ ടൊറാനിക് പ്രതിരോധ നിര തകര്‍ന്നടിഞ്ഞു. 55ാം മിനിറ്റില്‍ ബെര്‍ടോലാചിയും 60ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബാക്കയുമായാണ് മിലാന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. മല്‍സരം 2-2 സമനില എത്തിയതോടെ വിജയ ഗോളിനായി ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സമനില സമ്മതിക്കേണ്ടി വരികയായിരുന്നു. 89ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മിലാന്‍ താരം റൊമനോലി പുറത്തായപ്പോള്‍ മിലാന്‍ 10 പേരായി ചുരുങ്ങിയെങ്കിലും ടൊറിനോക്ക്് വിജയ ഗോള്‍ കണ്ടെത്താനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss