|    Nov 17 Sat, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ടൊറന്റോയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു

Published : 8th August 2018 | Posted By: kasim kzm

റിയാദ്: കാനഡയുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതിനു പുറമെ പുതിയ നടപടിയുമായി സൗദി അറേബ്യ. ടൊറന്റോയിലേക്കുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തിവച്ചു. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് നേരിട്ടുള്ള വ്യോമബന്ധം തടഞ്ഞുകൊണ്ടുള്ള പുതിയ നടപടി.
കഴിഞ്ഞ ദിവസമാണ് കനേഡിയന്‍ അംബാസഡര്‍ ഡെന്നിസ് ഹോറക്കിനെ പുറത്താക്കുന്നതായും കാനഡയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കുന്നതായും സൗദി ഭരണകൂടം പ്രസ്താവിച്ചത്. മര്‍ബദാവിയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ സൗദി നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍, ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നിലകൊള്ളുമെന്നും സൗദി നടപടിയോട് കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചിരുന്നു.
വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരുള്‍പ്പെടെ 15 പേരെ മെയ് 15 മുതല്‍ സൗദി അന്യായമായി തടങ്കലില്‍ വച്ചതായി ചൊവ്വാഴ്ച യുഎന്‍ പറഞ്ഞിരുന്നു. എട്ടുപേരെ വിട്ടയക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണെന്നതു സംബന്ധിച്ച് വിവരമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss