|    Nov 16 Fri, 2018 11:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സലറുടെ രാജിക്കായി സമ്മര്‍ദം

Published : 8th November 2018 | Posted By: kasim kzm

ഒട്ടാവ: കാനഡയില്‍ ടൊറന്റോ കോണ്‍സുലേറ്റിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറലിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജര്‍. കഴിഞ്ഞ മാസം 19നു നടന്ന ഹിന്ദു സ്വയംസേവക് സംഘി (എച്ച്എസ്എസ്)ന്റെ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ ദിനേശ് ബാട്ടിയയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ആര്‍എസ്എസിനാല്‍ വേട്ടയാടപ്പെട്ട ആയിരക്കണക്കിന് ഇന്ത്യക്കാരാണു കാനഡയില്‍ അഭയാര്‍ഥികളായി കഴിയുന്നതെന്നു കാനേഡിയന്‍ മൈനോരിറ്റീസ് ഓഫ് ഇന്ത്യ (സിഎംഐ) പ്രവര്‍ത്തകന്‍ റാം മോഹന്‍ പറഞ്ഞു. ക്രിസ്ത്യന്‍, ദലിത്, മുസ്്‌ലിം, സിഖ് അഭയാര്‍ഥികളാണ് ഇവരില്‍ കൂടുതലും. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അന്താരാഷ്ട്ര മുഖമാണ് എച്ച്എസ്എസ്.
2008ല്‍ ഒഡീഷയില്‍ 12ലധികം ക്രിസ്ത്യന്‍ മതവിശ്വാസികളെ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘം കൂട്ടക്കൊല ചെയ്—തിരുന്നു. പതിനായിക്കണക്കിനു പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. ജനാധിപത്യ രാജ്യത്തെ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞന്‍ ഒരു കാരണവശാലും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നു യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന ബില്‍ റോജേഴ്‌സ് ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ്, വിഎച്ച്പി, എച്ച്എസ്എസ് എന്നീ സംഘങ്ങള്‍ ഹിന്ദുമത വിശ്വാസികളല്ലാത്തവര്‍ക്കെതിരേ വിദ്വേഷം വ്യാപിപ്പിക്കുകയാണെന്നു ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന പീറ്റര്‍ ഫെഡറിച്ച് പറഞ്ഞു.
ബാട്ടിയ വിവാദത്തില്‍പ്പെടുന്നത് ഇതു രണ്ടാംതവണയാണ്. ഓന്റാറിയോയിലെ ബ്രാംപ്ട്ടണില്‍ സാംസ്‌കാരിക ആഘോഷ പരിപാടിയില്‍ സിക്ക് സമൂഹത്തിന്റെ നേതൃത്വത്തില്‍ പഞ്ചാബ് പവലിയന്‍ സ്ഥാപിച്ചതിനെതിരേ ബാട്ടിയ രംഗത്തെത്തിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ കാനഡയിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്നാണു ബ്രാംപ്ട്ടണിലെ മേയര്‍ ലിന്‍ഡ ജെഫ്രി അന്ന് സംഭവത്തോടു പ്രതികരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss