|    Dec 19 Wed, 2018 3:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ടൈ കെട്ടി ട്രാഫോര്‍ഡ്; ഗണ്ണേഴ്‌സ് തലപ്പത്ത്

Published : 30th December 2015 | Posted By: SMR

ലണ്ടന്‍: ഡച്ചുകാരനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ കോച്ച് ലൂയിസ് വാ ന്‍ഗാലിനു തല്‍ക്കാലം ആശ്വസിക്കാം. പരിശീലകസ്ഥാനം നിലനിര്‍ത്താന്‍ തോ ല്‍വി ഒഴിവാക്കിയേ തീരൂവെന്ന സമ്മര്‍ദ്ദത്തോടെയിറങ്ങിയ വാന്‍ഗാലിന്റെ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ പോരില്‍ ചെല്‍സിയുമായി സമനില വഴ ങ്ങി. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ ഗോള്‍രഹിത സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. വി വിധ ടൂര്‍ണമെന്റുകളിലായി തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളിലാണ് മാഞ്ചസ്റ്ററിനു ജയിക്കാനാവാതെ പോവുന്നത്. 1990 നുശേഷം ആദ്യമായാണ് റെഡ് ഡെവിള്‍സിന് ഇത്തരമൊരു നാണക്കേട് നേരിടേണ്ടിവരുന്നത്.
അതേസമയം, ബോണ്‍മൗത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ആഴ്‌സനല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-1ന് വാട്‌ഫോര്‍ഡിനെയും സ്‌റ്റോക്ക് സിറ്റി 4-3ന് എവര്‍ട്ടനെയും നോര്‍വിച്ച് 2-0ന് ആസ്റ്റന്‍വില്ലയെയും വെസ്റ്റ്‌ബ്രോം 1-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും വെസ്റ്റ്ഹാം 2-1നു സതാംപ്റ്റനെയും തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസ്-സ്വാന്‍സി മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു.
ക്രിസ്മസിനു തൊട്ടടുത്ത ദിവസം നടന്ന കളിയില്‍ സ്റ്റോക്ക് സിറ്റിയോട് 0-2ന്റെ തോല്‍വിയേറ്റുവാങ്ങിയ ശേഷമാണ് മാഞ്ചസ്റ്റര്‍ ചെല്‍സിക്കെതിരേ കളത്തിലിറങ്ങിയത്. സ്‌റ്റോക്കിനെതിരേ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വെയ്ന്‍ റൂണിയെ ഉള്‍പ്പെടുത്തിയുള്ള ടീം ലൈനപ്പാണ് ചെല്‍സിക്കെതിരേ വാന്‍ഗാല്‍ പ്രഖ്യാപിച്ചത്.
കോച്ചിനായി തങ്ങള്‍ പോരാടുമെന്ന് മല്‍സരത്തിനുമുമ്പ് പ്രഖ്യാപിച്ച റൂണിയും സംഘവും തുടക്കം മുതല്‍ അതിനൊത്ത പ്രകടനമാണ് നടത്തിയത്. ആക്രമണാത്മക ഫുട്‌ബോളിലൂടെ മാഞ്ചസ്റ്ററിന്റെ ചുവപ്പന്‍ പട ചെല്‍സിക്കുമേ ല്‍ കത്തിക്കയറി. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ആദ്യപകുതിയില്‍ മാഞ്ചസ്റ്ററിനു ലീഡ് നേടാനാവാതെ പോയത്. മൂന്നാം മിനിറ്റി ല്‍ യുവാന്‍ മാറ്റയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ 17ാം മിനിറ്റില്‍ ആന്റണി മര്‍ഷ്യാലിന്റെ ക്ലോസ് റേഞ്ച് ഷോട്ടും പോസ്റ്റില്‍ തട്ടി പുറ ത്തുപോയി. ആറാം മിനിറ്റില്‍ ചെല്‍സിക്കും ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാ ല്‍ വില്ല്യന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ക്യാപ്റ്റന്‍ ജോണ്‍ ടെറിയുടെ കരുത്തുറ്റ ഹെഡ്ഡര്‍ ഗോളി ഡേവിഡ് ഡെഹെയ ഒരു കൈകൊണ്ട് പറന്ന് ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റുകയായിരുന്നു.
രണ്ടാംപകുതിയില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരെ കീഴടക്കാനായില്ല. 30 പോയിന്റോടെ മാഞ്ചസ്റ്റര്‍ ലീഗില്‍ ആറാമതും 20 പോയി ന്റുമായി ചെല്‍സി 14ാം സ്ഥാനത്തുമാണ്.
അതേസമയം, ഗബ്രിയേല്‍ പൗലിസ്റ്റ (27ാം മിനിറ്റ്), മെസൂദ് ഓസില്‍ (63) എന്നിവരുടെ ഗോളുകളാണ് ബോണ്‍മൗത്തിനെതിരേ ആഴ്‌സനലിന് ആനായാസ ജയം സമ്മാനിച്ചത്. 19 മല്‍സരങ്ങളില്‍ നിന്ന് 39 പോയിന്റാണ് ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ആഴ്‌സനലിന്റെ സമ്പാദ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss