|    Mar 25 Sat, 2017 1:32 pm
Home   >  Sports  >  Others  >  

ടൈസണ്‍ ഗേയുടെ മകള്‍ ട്രിനിറ്റി വെടിയേറ്റ് മരിച്ചു

Published : 18th October 2016 | Posted By: SMR

കെന്റക്കി: അമേരിക്കന്‍ മുന്‍ സ്പ്രിന്റ് ഇതിഹാസം ടൈസണ്‍ ഗേയുടെ മകള്‍ ട്രിനിറ്റി (15) അക്രമികളുടെ വെടിയേറ്റു മരിച്ചു. കെന്റക്കിയിലെ ഒരു റെസ്റ്റോറന്റിനു പുറത്തുള്ള കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് ട്രിനിറ്റിക്കു വെടിയേറ്റത്.
കാറിലെത്തിയ രണ്ടു സംഘങ്ങള്‍ പരസ്പരം വെടിയുതിര്‍ത്തപ്പോള്‍ ട്രിനിറ്റിയുടെ കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി സംഘത്തിലെ രണ്ടു പേരെ പോലിസ് പിടികൂടിയെന്നാണ് റിപോര്‍ട്ട്.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലാണ് ടൈസണ്‍ ഗേ മകള്‍ മരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരാഴ്ച മുമ്പാണ് ട്രിനിറ്റി ഇവിടെയെത്തിയതെന്നും സംഭവത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്നും ഗേ പറഞ്ഞു.
പിതാവിന്റെ പാതയില്‍ അത്‌ലറ്റിക്‌സിലെ ഭാവി സൂപ്പര്‍ താരമാവാനുള്ള ഒരുക്കത്തിലായിരുന്നു ട്രിനിറ്റി.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക