|    Jan 20 Fri, 2017 5:06 am
FLASH NEWS

ടൈറ്റാനിയം അഴിമതി: തെളിവ് ലഭിച്ചെന്ന് വിജിലന്‍സ് ഡയറക്ടര്‍

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ അഴിമതി നടന്നതിന് തെളിവു ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
10 കോടി രൂപയുടെ സാധനം 70 കോടിക്കു വാങ്ങാനായി ശ്രമം നടന്നു. ടൈറ്റാനിയം കമ്പനിക്കു പുറമേ മറ്റ് അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്. എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ പകല്‍ 11മണിയോടെയാണു വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ടൈറ്റാനിയം ഫാക്ടറിയില്‍ പരിശോധന ആരംഭിച്ചത്. വിജിലന്‍സ് സംഘത്തിനു പുറമേ പൊതുമരാമത്ത് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരുമെത്തിയിരുന്നു. പൊതുമേഖലാസ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
2005-2006ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവിലാണു മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് കരാര്‍ ഒപ്പിട്ടത്. 2010വരെ വിവിധ ഘട്ടങ്ങളിലായി ഇതിനുള്ള സാമഗ്രികള്‍ ഇറക്കുമതിയും ചെയ്തു. മെക്കോണ്‍ എന്ന കണ്‍സള്‍ട്ടന്‍സ് കമ്പനിയുടെ സഹായത്തോടെ ഫിന്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് 85 കോടിയിലധികം വിലയുള്ള സാമഗ്രികള്‍ ഇറക്കിയത്. നിര്‍മാണത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇറക്കേണ്ട ഉപകരണങ്ങള്‍ പ്ലാന്റിന്റെ നിര്‍മാണം തുടങ്ങുംമുമ്പിറക്കി. നിര്‍മാണം ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇറക്കിയ ഉപകരണങ്ങള്‍ അവിടെക്കിടന്ന് നശിച്ചു.
പ്ലാന്റ് സ്ഥാപിക്കുംമുമ്പ് ഇങ്ങനെയൊരു ഇടപാട് നടത്തിയതില്‍ കോടിക്കണക്കിന് രൂപ നഷ്ടംവന്നു. കണ്ടെയ്‌നറുകളില്‍ പൂട്ടിയിട്ടിരുന്ന ഉപകരണങ്ങള്‍ വിജിലന്‍സ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ സാങ്കേതികസമിതി തുറന്നു പരിശോധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക