|    Nov 17 Sat, 2018 5:50 am
FLASH NEWS
Home   >  Sports  >  Cricket  >  

ടെസ്റ്റ് റാങ്കിങില്‍ സ്മിത്തിനെ പിന്തള്ളി കോഹ്‌ലി ഒന്നാമത്

Published : 5th August 2018 | Posted By: jaleel mv

ദുബയ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ബാറ്റിങില്‍ ഒറ്റയാള്‍ പോരാട്ടം കാഴ്ചവച്ച ഇന്ത്യയുടെ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങില്‍ ഒന്നാം സ്ഥാനത്ത്. മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഏഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. ആദ്യ ടെസ്റ്റില്‍ ആകെ നേടിയതാവട്ടെ 200 റണ്‍സ്.
2011ല്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ് റാങ്കിങിന്റെ തലപ്പെത്തിയത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടത്തിലെത്തുന്നത്.
934 റേറ്റിങ് പോയിന്റോടെയാണ് കോഹ്‌ലി ഒന്നാമത് നില്‍ക്കുന്നത്. ടെസ്റ്റ് റാങ്കിങില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുമാണിത്. ലോകത്ത് 12ാം സ്ഥാനത്തും. മുമ്പ് സുനില്‍ ഗാവസ്‌കര്‍ നേടിയ 916 പോയിന്റാണ് താരം പിന്തള്ളിയത്. 961 പോയിന്റോടെ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍ ഒന്നാമതുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss