|    Jul 19 Thu, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ തന്നെ ഒന്നാമന്‍; ആസ്‌ത്രേലിയക്ക് സ്ഥാനനഷ്ടം

Published : 8th September 2017 | Posted By: fsq

 

ദുബയ്: ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ഇന്ത്യ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഐസിസി ഇന്നലെ പുറത്തുവിട്ട റാങ്കിങ് പട്ടികയില്‍ സ്ഥാന നഷ്ടം സംഭവിച്ചത് ആസ്‌ത്രേലിയക്കാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ പരാജയം രുചിച്ച ആസ്‌ത്രേലിയ, ഒരു റാങ്ക് നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തെത്തി. 125 റേറ്റിങുമായി ഇന്ത്യ ഒന്നാമത് നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക (110) രണ്ടാമതും ഇംഗ്ലണ്ട് (105) മൂന്നാമതും ന്യൂസിലന്‍ഡ് (97) നാലാമതും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ന്യൂസിലന്‍ഡിന് സമാനമായ റേറ്റിങാണ് ആസ്‌ത്രേലിയക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss