|    Jul 24 Mon, 2017 12:40 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക്; രണ്ടാം ടെസ്റ്റില്‍ ലങ്ക 72 റണ്‍സിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു

Published : 27th October 2015 | Posted By: SMR

കൊളംബോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ആതിഥേയരായ ശ്രീലങ്ക 2-0ന് കൈക്കലാക്കി. 244 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനമായ ഇന്നലെ ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ 171 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
134 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 61 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 35 റണ്‍സെടുത്ത ഷായ് ഹോപാണ് വിന്‍ഡീസ് നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍.
രണ്ടാമിന്നിങ്‌സില്‍ സ്പിന്നര്‍മാരായ രംഗനാ ഹെരാത്തും മിലിന്ദ സിരിവര്‍ധനയും കൂടി ഏഴു വിക്കറ്റുകളാണ് കടപുഴക്കിയത്. ഹെരാത്ത് നാലും സിരിവര്‍ധന മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ദാമിക പ്രസാദിനും ദില്‍റുവാന്‍ പെരേരയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. സ്‌കോര്‍: ശ്രീലങ്ക 200, 206. വിന്‍ഡീസ് 163, 171.
സിരിവര്‍ധനയെ മാന്‍ ഓഫ് ദി മാച്ചായും ഹെരാത്തിനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു. ടെസ്റ്റ് പരമ്പരയ്ക്കു പുറമേ മൂന്നു ഏകദിനവും രണ്ട് ട്വന്റിയും വിന്‍ഡീസ് ലങ്കയ്‌ക്കെതിരേ കളിക്കുന്നുണ്ട്. അടുത്ത മാസം ഒന്നിന് കൊളംബോയിലാണ് ഒന്നാം ഏകദിനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക